Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു

ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര  പര്യടനം തുടരുന്നു
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊല്ലത്ത് ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണ നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാലാ പദയാത്ര പര്യടനം തുടരുന്നു. പതിനഞ്ചാം ദിനത്തിലേക്കു കടന്ന കാൽനട ജാഥ ഇന്ന് ചാത്തന്നൂർ ബ്ലോക്ക് മേഖയിലാണ് പര്യടനം നടത്തുന്നത്. രാവിലെ ചിറക്കരത്താഴം ജംഗ്ഷനിൽ കെ പി സി സി വൈസ് പ്രസിഡന്‍റ് ഡോ.ശൂരനാട് രാജശേഖരൻ ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ് മുന്നോട്ടുപോകുമെന്നദ്ദേഹം പറഞ്ഞു. വൈകിട്ട് കൊട്ടിയത്ത് കെ പി സി സി വൈസ് പ്രസിഡന്‍റ് ടി.സിദ്ദീഖ് ഇന്നത്തെ പര്യടനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും ഇരുപത്തിയഞ്ച് ദിവസങ്ങളിലായി 448 കിലോമീറ്റർ പദയാത്രയാണ് കൊല്ലം ഡിസിസി സംഘടിപ്പിച്ചിരിക്കുന്നത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in