Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി ഫ്രീഡം വാക്ക് ,പങ്കെടുത്ത് മുഖ്യമന്ത്രിയും

സ്വാതന്ത്ര്യദിനത്തലേന്ന് തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം; സ്ത്രീസുരക്ഷയുടെ സന്ദേശവുമായി ഫ്രീഡം വാക്ക് ,പങ്കെടുത്ത്  മുഖ്യമന്ത്രിയും

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തലേന്ന് സ്ത്രീസുരക്ഷയുടെയും സ്ത്രീകളുടെ പൊതുഇടങ്ങളിലെ അവകാശത്തിന്റെയും സന്ദേശമുയർത്തി തലസ്ഥാനത്ത് വനിതകളുടെ രാത്രിനടത്തം. സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. ‘റിസർജ് – സേഫ് വിമൺ, സേഫ് കേരള’ എന്ന പേരിലാണ് വനിതാ സംഗമവും രാത്രിനടത്തവും സംഘടിപ്പിച്ചത്.

സ്ത്രീകൾക്ക് ഏത് സമയത്തും സുരക്ഷിതമായി പൊതുഇടങ്ങളിലൂടെ സഞ്ചരിക്കാനാകുന്ന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ കൂട്ടായ്മ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും സാമൂഹിക-സാമ്പത്തിക വികസനത്തിൽ സ്ത്രീകൾക്ക് തുല്യമായി പങ്കാളികളാകാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാത്രി 9.30ന് തിരുവനന്തപുരം എം.ജി. റോഡിലെ യൂണിവേഴ്സിറ്റി ജങ്ഷനിൽ നിന്ന് ആരംഭിച്ച രാത്രിനടത്തം ആയുർവേദ കോളേജ് ജങ്ഷൻ വരെ നീണ്ടു. തുടർന്ന് നടന്ന ഫ്രീഡം വാക്കിൽ സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രി വനിതകൾക്കൊപ്പം നടന്നു.

പരിപാടിയുടെ ഭാഗമായി വനിതകൾ അവതരിപ്പിച്ച കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ കലാ-കായിക പ്രകടനങ്ങളും ശ്രദ്ധേയമായി.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ.എ. തുളസി, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ജി.എസ്. ആശാനാഥ്, വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വിവിധ മേഖലകളിൽ നിന്നുള്ള വനിതകളും പരിപാടിയിൽ പങ്കെടുത്തു.

കേരളത്തിലെ സ്ത്രീകൾ വിവിധ മേഖലകളിൽ ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ചില പൊതുഇടങ്ങൾ സ്ത്രീകൾക്ക് അന്യമായി തുടരുന്നുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാ പൊതുഇടങ്ങളും സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീകളുടെ കൂട്ടായ്മകൾ സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്ന് മന്ത്രി കെ.എ. തുളസി പറഞ്ഞു. സ്ത്രീസുരക്ഷയും തുല്യാവകാശവും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് ഭയമില്ലാതെ രാത്രിയിലും പൊതുഇടങ്ങളിൽ സഞ്ചരിക്കാനാകുന്ന കേരളം സൃഷ്ടിക്കുകയെന്ന സന്ദേശമാണ് രാത്രിനടത്തത്തിലൂടെ ഉയർത്തിയത്.





Related articles

See all
Popular News

വയലാർ പുരസ്കാര നിറവിൽ ആർ. രാജശ്രീ: 'ആത്രേയകം' വായനക്കാർ ഏറ്റെടുത്തതിൽ വലിയ സന്തോഷം

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Save your stories

Sign in