Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും, പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്നത് കരുത്താകും: ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH|  വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും, പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്നത് കരുത്താകും: ആര്യാടന്‍ ഷൗക്കത്ത്
സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികളുടെ ദുരന്തം അനുഭവിക്കുന്ന സമസ്ത വിഭാഗങ്ങളും ഗവണ്‍മെന്റിനെതിരെയുള്ള പ്രതിഷേധം നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുമെന്ന് ആര്യാടന്‍ ഷൗക്കത്ത്. ഒരുകാലത്തുമുണ്ടാകാത്ത വലിയൊരു തിരയിളക്കം നിലമ്പൂരിലുണ്ടാകുന്നു. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. എല്ലാ സോഷ്യല്‍ ഗ്രൂപ്പുകളും ജാതി മത ഭേദമന്യേ സംസ്ഥാന സര്‍ക്കാറിന്റെ ഒമ്പത് വര്‍ഷത്തെ ദുര്‍ഭരണത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരെ ഒരുമിച്ച് നിന്ന് പിന്തുണയ്ക്കുകയാണെന്നദ്ദേഹം പറഞ്ഞു. പ്രിയങ്ക ഗാന്ധിക്ക് 65,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമാണെന്നും എംപി കൂടിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് വരുന്നത് കൂടുതല്‍ കരുത്താകുമെന്നും ഷൗക്കത്ത് പറഞ്ഞു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ കൊണ്ടുവന്നത് അന്നത്തെ തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദാണ്. ആശാ പ്രവര്‍ത്തകര്‍ മാത്രമല്ല എല്ലാ മേഖലയിലുള്ളവരും പിന്തുണയുമായി വരുന്നുണ്ട്. പിഎസ്സി അംഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയല്ല ആശമാര്‍ സമരം ചെയ്യുന്നതെന്നും ആശാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് അവരുടെ സമരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം വോട്ടെടുപ്പിന് ഏഴു നാള്‍ മാത്രം ബാക്കിനില്‍ക്കെ നിലമ്പൂരില്‍ രാഷ്ട്രീയ അങ്കം മുറുകുകയാണ്. രാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി കരുളായി പഞ്ചായത്തിലെ തെക്കേമുണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. മരുത പഞ്ചായത്തിലെ പാപ്പച്ചന്‍പടിയില്‍ ഇന്നത്തെ സ്വീകരണ പരിപാടിയുടെ സമാപന സമ്മേളനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഇന്ന് മണ്ഡലത്തിലെത്തും.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in