Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'രാജ്യം പഹല്‍ഗാമില്‍ വിരണ്ടു നിന്നപ്പോള്‍ പകരം വീട്ടണമെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസ്; അതില്‍ അഭിമാനിക്കുന്നു'-വി.ഡി.സതീശന്‍

'രാജ്യം പഹല്‍ഗാമില്‍ വിരണ്ടു നിന്നപ്പോള്‍ പകരം വീട്ടണമെന്ന് ആദ്യം പറഞ്ഞത് കോണ്‍ഗ്രസ്; അതില്‍ അഭിമാനിക്കുന്നു'-വി.ഡി.സതീശന്‍
രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിമാനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികര്‍ക്ക് അഭിവാദ്യം. നമ്മുടെ അഭിമാനമാണ് സൈനികര്‍ എന്ന് വിളിച്ചു പറയാനാണ് ഈ ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ അവരുടെ ചോര നല്‍കിയാണ് സ്വാതന്ത്ര്യം നേടിത്തന്നത്. അതുക്കൊണ്ടാണ് നമുക്ക് ഒരു ഭരണഘടനയണ്ടായത്. കൊച്ചിയില്‍ നടന്ന ജയ്ഹിന്ദ് സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പോരാടിയ ധീരരാണ് ജവാന്മാരെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിനു നേതൃത്വം കൊടുത്ത ജവാന്മാര്‍ അപമാനിക്കപ്പെട്ടു. അവരെ അപമാനിച്ചവര്‍ ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുടരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തല്‍ നിരപരാധികള്‍ വെടിയേറ്റ് മരിച്ചപ്പോള്‍ അവര്‍ക്കൊപ്പം കോണ്‍ഗ്രസ് എന്നും ഉണ്ടായിരുന്നു. സൈന്യത്തിനൊപ്പവും സര്‍ക്കാരിനൊപ്പവും നിന്നു. രാജ്യം പഹല്‍ഗാം ആക്രമണത്തില്‍ വിരണ്ടുനിന്നപ്പോള്‍ പകരം വീട്ടണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവരാണ് അതിന് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ അതില്‍ അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാത്തു സംരക്ഷിക്കുകയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ സൈന്യത്തിന് അഭിമാനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികര്‍ക്ക് അഭിവാദ്യം. നമ്മുടെ അഭിമാനമാണ് സൈനികര്‍ എന്ന് വിളിച്ചു പറയാനാണ് ഈ ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചിരിക്കുന്നത്. ജാതിമത ചിന്തകള്‍ക്ക് അതീതമായി രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പോരാടിയ ധീരരാണ് ജവാന്മാര്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനും ശത്രു സൈന്യത്തെ നേരിടുന്നതിനും സൈനികരോടുള്ള ആദരവിന്റെ ഭാഗമായിട്ടുമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജയ് ഹിന്ദ് സഭ ഇന്ന് കൊച്ചിയില്‍ സംഘടിപ്പിച്ചത്. വൈകുന്നേരം മൂന്നു മണിക്ക് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുകയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചിരുന്നു. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിച്ചത്. മുതിര്‍ന്ന സൈനികര്‍, വിമുക്ത ഭടന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ സഭയില്‍ പങ്കെടുപ്പിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in