വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം : ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
November 15, 2024
1 min read
•
Updated: June 05, 2026
ഡല്‍ഹി : വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമല്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി. ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായം കേന്ദ്രം നിഷേധിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരകളെ ഒറ്റപ്പെടുത്തുന്നത് അസ്വീകാര്യമാണെന്നും വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.
ഇത് വെറും അശ്രദ്ധയല്ല. സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണിത്. ദുരന്തസമയത്ത് പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ചു. ദുരന്തം നേരിട്ട് കണ്ടു. എന്നിട്ടും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു. സഹായങ്ങള്‍ തടയുന്നു. മുന്‍കാലങ്ങളില്‍ ഇത്രയും വലിയ ദുരന്തങ്ങള്‍ ഇങ്ങനെ രാഷ്ട്രീയവല്‍ക്കരിച്ചിട്ടില്ല എന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10