WALK AGAINST DRUGS | ലഹരിക്കെതിരെ അവബോധം ഉണർത്താന്‍ തലസ്ഥാനത്ത് കൂട്ട നടത്തം
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read
•
Updated: June 04, 2026
ലഹരിമരുന്ന് വ്യാപനത്തിനെതിരെ അവബോധം ഉണര്‍ത്താനായി തലസ്ഥാനത്ത് കൂട്ട നടത്തം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രൗഡ് കേരളയാണ് വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സ് തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന ലഹരിയ്‌ക്കെതിരേയുള്ള സന്ദേശവും താക്കീതുമായാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഒട്ടേറെ പേര്‍ തലസ്ഥാനത്ത് സംഘടിച്ചത്. മ്യൂസിയം ജംഗ്ഷനു മുന്നില്‍ നിന്നും ആരംഭിച്ച കൂട്ട നടത്തം വെള്ളയമ്പലം വഴി മാനവിയം വിഥിയില്‍ സമാപിച്ചു.
മയക്കുമരുന്നിനും മദ്യത്തിനും അടിമകളാക്കി നമ്മുടെ യുവത്വത്തെ നശിപ്പിക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാനുള്ള ആഹ്വാനവുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വലിയ ജനകീയ പങ്കാളിത്തമാണ് വാക്ക് എഗന്‍സ്റ്റ് ഡ്രഗ്‌സിന് ലഭിച്ചത്. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുന്‍ ഡിജിപി മാരായ ഋഷിരാജ് സിംഗ് , ഹേമ ചന്ദ്രന്‍, പാളയം ഇമാം തുടങ്ങിയവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് പേര്‍ ഈ കൂട്ടായ്മയില്‍ ആണിചേര്‍ന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10