Logo
Tue, Jul 07, 2026 • 02:47 AM
LIVE TV
Watch

No business videos available

No Middle East videos available

'ടി.പിയുടെ പ്രാണൻ മാത്രമല്ല, 'ഇരട്ടച്ചങ്കൻ' എന്ന വിശേഷണവും അവർ കവർന്നെടുത്ത് ഭീരുക്കൾക്ക് ചാർത്തിക്കൊടുത്തു'; വി.ടി ബല്‍റാമിന്‍റെ കുറിപ്പ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 04, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ടി.പിയുടെ പ്രാണൻ മാത്രമല്ല, 'ഇരട്ടച്ചങ്കൻ' എന്ന വിശേഷണവും അവർ കവർന്നെടുത്ത് ഭീരുക്കൾക്ക് ചാർത്തിക്കൊടുത്തു'; വി.ടി ബല്‍റാമിന്‍റെ കുറിപ്പ്
  ടി.പി ചന്ദ്രശേഖരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വി.ടി ബല്‍റാം എംഎല്‍എ. ടി.പിയുടെ ജീവന്‍ മാത്രമല്ല, അദ്ദേഹത്തെ അനുയായികള്‍ വിളിച്ചിരുന്ന ഇരട്ടച്ചങ്കന്‍ എന്ന പേരു പോലും കവര്‍ന്നെടുത്തുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. '2013ൽ ഇന്നേ ദിവസം, അതായത് ടി പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് സിപിഎം കൊലക്കത്തിക്ക് ഇരയായതിന്‍റെ ഒന്നാം വാർഷികത്തിൽ ഒരു ഓൺലൈൻ പത്രത്തിൽ വന്ന അനുസ്മരണത്തിന്‍റെ തലക്കെട്ടാണിത്. ധീരനായ ടി പി യെ സ്വന്തം അനുയായികൾ ആരാധനാപൂർവ്വം വിളിച്ചിരുന്ന "ഇരട്ടച്ചങ്കൻ" എന്ന വിശേഷണം പോലും വേറെ ചില ഭീരുക്കൾക്ക് ചാർത്തിക്കൊടുക്കുന്ന തരത്തിലുള്ള പിആർ വർക്കാണ് രാഷ്ട്രീയ കേരളത്തിന്‍റെ ജാഗ്രതയില്ലായ്മക്കിടയിലൂടെ പിന്നീട് നൈസായി ഇവിടെ അരങ്ങേറിയത്. ടിപിയുടെ പ്രാണൻ മാത്രമല്ല അവർ കവർന്നെടുത്തത് എന്ന് സാരം. ഇരട്ടച്ചങ്കുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റിൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ'-ബല്‍റാം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10