'അങ്ങ് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്, പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുത്'; കെ.എം.ഷാജിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശന്‍
Jaihind TV News Report
Jaihind TV Web Desk
April 17, 2020
1 min read
•
Updated: June 10, 2026
കെ.എം.ഷാജിക്കെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍ എംഎല്‍എ. പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്നും പുഴുവിനെപ്പോലെ ഇത്രയും ചെറുതാകരുതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
കെ.എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേസിനെ യു.ഡി.എഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മൂന്ന് വർഷം മുമ്പ് ആരോ കൊടുത്ത പരാതിയിൽ ഇപ്പോഴാണ് കേസെടുക്കുന്നത്. ഇതില്‍ നിന്നുതന്നെ കേരളത്തിലെ ജനങ്ങൾക്ക് വസ്തുതകൾ ബോധ്യമാകും. എതിർ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കുന്ന മോദിയുടെ പാതയാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10