Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ്; വി.ഡി. സതീശന്റെ പുതുയുഗയാത്രയ്ക്ക് ഇന്ന് കൊടിയിറക്കം; മറ്റന്നാൾ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ്; വി.ഡി. സതീശന്റെ പുതുയുഗയാത്രയ്ക്ക് ഇന്ന് കൊടിയിറക്കം; മറ്റന്നാൾ സമാപന സമ്മേളനം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും

കേരള രാഷ്ട്രീയത്തിൽ ഗുണപരമായ മാറ്റം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗയാത്ര'യുടെ പര്യടന പരിപാടികൾ ഇന്ന് സമാപനത്തിലേക്ക്. സമാപന ദിവസമായ ഇന്ന് രാവിലെ തിരുവനന്തപുരത്ത് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം സംവദിക്കും. ജനങ്ങളുടെ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേട്ടറിഞ്ഞ ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണും.

ഇന്ന് ആര്യനാട് മണ്ഡലത്തിലാണ് പുതുയുഗയാത്രയുടെ ആദ്യ സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് കാട്ടാക്കട, കോവളം മണ്ഡലത്തിലെ ഉച്ചക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ യാത്ര പര്യടനം നടത്തും. പാറശ്ശാല മണ്ഡലത്തിലെ വെള്ളറടയിലാണ് യാത്രയുടെ ഇന്നത്തെ അവസാന സ്വീകരണം. ഓരോ കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് പ്രതീക്ഷിക്കുന്നത്.

യാത്രയുടെ ഔദ്യോഗിക സമാപന സമ്മേളനം മറ്റന്നാൾ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച പുതുയുഗയാത്രയുടെ സമാപനം യുഡിഎഫ് പ്രവർത്തകർക്ക് വലിയ ആവേശമാകും നൽകുക.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in