Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

‘കേരള മെട്രോ’ എന്ന പേര് മാറ്റം ആലോചനയിലില്ല; പുനർജനി പദ്ധതിയുമായി മുന്നോട്ട് പോകും: വി.ഡി. സതീശൻ

‘കേരള മെട്രോ’ എന്ന പേര് മാറ്റം ആലോചനയിലില്ല; പുനർജനി പദ്ധതിയുമായി മുന്നോട്ട് പോകും: വി.ഡി. സതീശൻ

കൊച്ചി മെട്രോയുടെ പേര് ‘കേരള മെട്രോ’ എന്നാക്കി മാറ്റുമെന്ന പ്രചാരണത്തിൽ വാസ്തവമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായി ചിലർ പറയുന്ന കാര്യങ്ങളാണിതെന്നും സർക്കാർ തലത്തിൽ ഇത്തരമൊരു ആലോചന നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുനർജനി പദ്ധതിയുടെ ഭാഗമായി വീടുകളുടെ തറക്കല്ലിടൽ ചടങ്ങിന് ശേഷം പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘കേരള മെട്രോ’ എന്ന പേരുമാറ്റം സംബന്ധിച്ച് സർക്കാരിന്റെ പരിഗണനയിൽ യാതൊരു കാര്യവുമില്ല. സർക്കാരുമായി ആലോചിക്കാതെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ) വാർത്ത നൽകിയതിനെക്കുറിച്ച് താൻ എന്തിന് പ്രതികരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.ഇത്തരമൊരു വാർത്ത വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും പത്രവാർത്ത കണ്ടാണ് ഇക്കാര്യം തന്നെ അറിഞ്ഞതെന്നും വി.ഡി. സതീശൻ പറഞ്ഞു.

മാസപ്പടി കേസിൽ കേന്ദ്ര അന്വേഷണ ഏജൻസി സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അഭിപ്രായം പറയുന്നത് അനൗചിത്യമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പുനർജനി പദ്ധതിയെ സംബന്ധിച്ച വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കഴിഞ്ഞ സർക്കാർ തന്നെ നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് വിജിലൻസ് ഡയറക്ടർമാർ നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ കഴിഞ്ഞ സർക്കാരിന് മുന്നിലെത്തിയിരുന്നു. പദ്ധതി നല്ല രീതിയിൽ നടപ്പാക്കിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് ഏജൻസി അന്വേഷിച്ചാലും പുനർജനി പദ്ധതിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് നിയമസഭയിൽ പറഞ്ഞിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണത്തെയും സ്വാഗതം ചെയ്തിരുന്നു. അന്വേഷണത്തിന് ശേഷം പദ്ധതിക്ക് ക്ലീൻ ചിറ്റ് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾക്കിടയിലും പുനർജനി പദ്ധതി തുടർച്ചയായി മുന്നോട്ട് പോകുകയാണ്. പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ അഞ്ച് വീടുകളുടെ ശിലാസ്ഥാപനം നടത്തി. അഞ്ച് വീടുകളുടെ കൂടി നിർമാണവും നാല് വീടുകളുടെ ഫ്ലാറ്റ് നിർമാണവും പൂർത്തിയാകാറായതായി മുഖ്യമന്ത്രി അറിയിച്ചു.

150ലേറെ വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിലൂടെ സഹായം നൽകുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.



Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in