ഓണക്കാലത്ത് ജനങ്ങൾക്ക് ആശ്വാസമേകി സപ്ലൈകോ വിൽപ്പനശാലകളിലും ഓണച്ചന്തകളിലും ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. വില ലിറ്ററിനു 229 രൂപയായി കുറച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
ഇതുസംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി അറിയിച്ചിട്ടുണ്ട്.
സബ്‌സിഡി സാധനങ്ങൾ രണ്ട് മാസത്തേത് ഒരുമിച്ച് ലഭിക്കും
ഓണം പ്രമാണിച്ച് സെപ്റ്റംബർ മാസത്തേത് ഉൾപ്പെടെയുള്ള സബ്‌സിഡി സാധനങ്ങൾ രണ്ട് മാസത്തേത് ഒരുമിച്ച് ഇപ്പോൾ വാങ്ങാൻ സാധിക്കുന്നതാണ്. സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങൾ സ്വന്തമാക്കുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് ഹാജരാക്കേണ്ടതുണ്ട്.