NILAMBUR| പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ്: ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് ഇന്ന് തുടക്കം
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 05, 2026
നിലമ്പൂരില്‍ പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ്. പ്രചരണത്തില്‍ എറെ മുന്നിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് ഇന്ന് തുടക്കമാകും.
പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ രാവിലെ 8.30 ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം വഴിക്കടവ് പഞ്ചായത്തില്‍ പര്യടനം ആരംഭിക്കും. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 19 പേരാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം അഞ്ചാം തീയതിയാണ്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും നിലമ്പൂരില്‍ ക്യാമ്പ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10