SUNNY JOSEPH MLA| 'യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നു; നിലമ്പൂരില്‍ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരം'- സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 23, 2025
1 min read
•
Updated: June 05, 2026
യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നുവെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. 12000-15000 ഇടയിലുള്ള ഭൂരിപക്ഷമാണ് യു ഡി എഫ് പ്രതീക്ഷിച്ചതെന്നും ആ വിജയത്തിലേക്ക് അടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് വോട്ടുകള്‍ അന്‍വറിന് പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ പൂര്‍ണമായി അടഞ്ഞ വാതിലുകളില്ല. അതിനാല്‍, അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ എന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യും. നിലമ്പൂരില്‍ പ്രതിഫലിക്കുന്നത് ഭരണ വിരുദ്ധ വികാരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വ്യക്തമായ ഭൂരിപക്ഷം നേടുന്നതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആവേശത്തിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ലാദം തുടങ്ങി കഴിഞ്ഞു. തുടക്കം മുതല്‍ വ്യക്തമായ യുഡിഎഫ് ലീഡാണ് നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. ഇന്ന് രാവിലെ 8 ന് തന്നെ ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തീര്‍ന്നിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10