Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

UDF ഇടുക്കി ലോക്സഭാമണ്ഡലം നേതൃസംഗമം തൊടുപുഴയില്‍

UDF ഇടുക്കി ലോക്സഭാമണ്ഡലം നേതൃസംഗമം തൊടുപുഴയില്‍
ഇടുക്കി: യു.ഡി.എഫ് ഇടുക്കി ലോക്സഭാ മണ്ഡലം നേതൃസംഗമം തൊടുപുഴയിൽ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്തുതല പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനാണ് നേതൃസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഷെറോൺ ഓഡിറ്റോറിയത്തിൽ നടന്ന ഇടുക്കി പാർലമെന്റ് മണ്ഡലം നേതൃസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചൈയ്തു. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതല ഓരോരുത്തരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിയും പിണറായിയും ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഒരേപോലെയാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം മാണി പറഞ്ഞു. യു.ഡി.എഫ് കൺവീനറായി നിയമിതനായ ശേഷം ആദ്യമായി സമ്മേളനത്തിലെത്തിയ ബെന്നിബഹനാന് വേദിയിൽ വെച്ച് കേക്ക് മുറിച്ച് നൽകി ആദരിച്ചു. യു.ഡി.എഫ് ഘടകകക്ഷിനേതാക്കളായ വി.കെ ഇബ്രാഹിം കുഞ്ഞ്, ജോണി നെല്ലൂർ, പി.ടി തോമസ് എം.എൽ.എ, പി.ജെ ജോസഫ് എം.എൽ.എ, റോഷി അഗസ്റ്റിൻ എം.എൽ. എ. തുടങ്ങി നിരവധി നേേതാക്കളും ആയിരക്കണക്കിന് പ്രവർത്തകരും നേതൃസംഗമത്തിനെത്തി.

Related articles

See all
Kerala

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെ 4 പേർ അറസ്റ്റില്...

Latest News

'സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഉറച്ച തീരുമാനമെടുക്കണം'; 'മകള്‍ക്കൊപ്പം' ക്യാ...

Kerala

മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ ഷട്ടർ തുറന്നതില്‍ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കോ...

Latest News

ഇടുക്കി ഡാം 11 മണിക്ക് തുറക്കും; പെരിയാറിന്‍റെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

Save your stories

Sign in