Logo
CHANGE MODE
Fri, Jun 05, 2026 • 11:58 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

UDF CAMPAIGN| സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടി യുഡിഎഫ് പ്രചരണം; മാളത്തില്‍ ഒളിച്ച് പ്രചരണം നടത്തി പി.വി.അന്‍വറും ബിജെപിയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 04, 2025
1 min read Updated: June 05, 2026
Share:

UDF CAMPAIGN| സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടി യുഡിഎഫ് പ്രചരണം; മാളത്തില്‍ ഒളിച്ച് പ്രചരണം നടത്തി പി.വി.അന്‍വറും ബിജെപിയും
സർക്കാരിന്‍റെ ഭരണപരാജയവും ജനവിരുദ്ധ നയങ്ങളും ഒന്നൊന്നായി തുറന്നുകാട്ടിയുള്ള യുഡിഎഫ് പ്രചരണത്തിന് മുന്നിൽ അടിപതറിയ സിപിഎം പി ആർ ഏജൻസികളുടെ സഹായത്തോടെ അനാവശ്യ വിവാദങ്ങളും തരംതാണ ആരോപണങ്ങളുമായിട്ടാണ് പ്രചരണം നടത്തുന്നത്. യുഡിഎഫും ഇടതുമുന്നണിയും നേർക്കുനേർ പോരാടുന്ന നിലമ്പൂരിൽ 14 സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകിയിട്ടുണ്ടെങ്കിലും പി വി അൻവറും ബിജെപി സ്ഥാനാർത്ഥിയും ഉൾപ്പെടെയുള്ളവർ ഇപ്പോഴും മാളത്തിൽ ഒളിച്ചാണ് പ്രചരണം നടത്തുന്നത്. കഴിഞ്ഞ 9 വർഷത്തെ പിണറായി സർക്കാരിന്‍റെ ദുർഭരണത്തെ അക്കമിട്ട് നിരത്തി ജനകീയ വിചാരണ ചെയ്തു മുന്നേറുന്ന യുഡിഎഫ് പ്രചാരണത്തിന് മുന്നിൽ നിലമ്പൂരിൽ സിപിഎം അടിപതറുകയാണ്. സമസ്ത മേഖലയിലും പരാജയമായ പിണറായി സർക്കാരിന്‍റെ അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും തുറന്നുകാട്ടിയുള്ള ശക്തമായ പ്രചരണമാണ് യുഡിഎഫ് മണ്ഡലത്തിലുടനീളം നടത്തുന്നത്. സംഘപരിവാർ അജണ്ടയുടെ ഭാഗമായി മലപ്പുറത്തെ അപമാനിച്ച മുഖ്യമന്ത്രിയുടെ നിലപാട് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായതോടെ അക്ഷരാർത്ഥത്തിൽ ഇടതു ക്യാമ്പ് അടിതെറ്റി വീണിരിക്കുകയാണ്. യുഡിഎഫ് പ്രചരണത്തിന് മുന്നിൽ ഇതോടെ അടിപതറിയ സിപിഎം പി ആർ ഏജൻസികളുടെ സഹായത്തോടെ അനാവശ്യ വിവാദങ്ങളും തരംതാണ ആരോപണങ്ങളുമായിട്ടാണ് പ്രചരണം നടത്തുന്നത്. അനാവശ്യ വിവാദങ്ങൾ ഉയർത്തി ഭരണ പരാജയം മറക്കുവാനുള്ള സിപിഎം തന്ത്രങ്ങളും ഇടതു സർക്കാർ നിലമ്പൂരിനോട് കാട്ടിയ അവഗണനയും തുറന്നുകാട്ടിയാണ് യുഡിഎഫ് പ്രചരണം ശക്തമാക്കുന്നത്. നിലപാടുകളിൽ രാവും പകലും മലക്കംമറിയുന്ന പിവി അൻവർ വാർത്താ സമ്മേളനങ്ങളിലൂടെ മാത്രമാണ് പ്രചരണം നടത്തുന്ന കാഴ്ചയാണ് നിലമ്പൂരിൽ കാണുവാൻ കഴിയുന്നത്. എല്ലാ ദുഷ് പ്രചരണങ്ങളെയും തള്ളി കളഞ്ഞ് ഐക്യ ജനാധിപത്യ മുന്നണിയും ഇടതുമുന്നണിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണിതെന്ന് പ്രഖ്യാപിച്ച  നിലമ്പൂരിൽ കളം നിറഞ്ഞു മുന്നേറുകയാണ് യുഡിഎഫ് ക്യാമ്പ്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10