Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| കുടുംബയോഗങ്ങളുമായി യു.ഡി.എഫ് പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ 13ന്

NILAMBUR BY-ELECTION| കുടുംബയോഗങ്ങളുമായി യു.ഡി.എഫ് പ്രചരണം മൂന്നാം ഘട്ടത്തിലേക്ക്; പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ 13ന്
കുടുംബയോഗങ്ങളുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യു.ഡി.എഫ്. നാളെ മുതല്‍ ബൂത്ത് തലത്തില്‍ കുടുംബയോഗങ്ങള്‍ ആരംഭിക്കുകയാണ്. നേതാക്കളുടെ നീണ്ട നിരയാണ് നിലമ്പൂരിലേക്ക് പ്രചരണത്തിനെത്തുന്നത്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ ഒന്നാം ഘട്ട പഞ്ചായത്ത് തല പര്യടനം പുരോഗമിക്കുകയാണ്. ബൂത്ത് തല കണ്‍വന്‍ഷനുകളും നിയോജകമണ്ഡലം കണ്‍വന്‍ഷനും നടത്തിയ ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും വയനാട് എം.പി.യുമായ പ്രിയങ്ക ഗാന്ധി 13ന് നിലമ്പൂരിലെത്തും. വൈകുന്നേരം 3ന് മൂത്തേടത്തും നാലിന് നിലമ്പൂരിലും റോഡ് ഷോ നടത്തും. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 13നും 16നും നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ 12ന് ഐ.എന്‍.ടി.യു.സി. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 13നും മണ്ഡലത്തില്‍ പര്യടനം നടത്തും. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും വരുംദിവസങ്ങളില്‍ എത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കെ. സുധാകരന്‍, യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം, അബ്ബാസ് അലി തങ്ങള്‍ തുടങ്ങിയവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനത്തില്‍ സജീവമാണ്. മറ്റ് ഘടക കക്ഷി നേതാക്കളും വരും ദിവസങ്ങളില്‍ കുടുംബയോഗങ്ങളും മറ്റ് പരിപാടികളുമായി പങ്കെടുക്കുമെന്ന് എ.പി. അനില്‍ കുമാര്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in