Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR| വോട്ടര്‍മാരെ തടസ്സപ്പെടുത്തി, സ്വാധീനിക്കാന്‍ ശ്രമിച്ചു: നിലമ്പൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

NILAMBUR| വോട്ടര്‍മാരെ തടസ്സപ്പെടുത്തി, സ്വാധീനിക്കാന്‍ ശ്രമിച്ചു: നിലമ്പൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
പോളിംഗ് ബൂത്തിന് സമീപം പ്രചാരണം നടത്തിയെന്ന യു.ഡി.എഫ് പരാതില്‍ രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് കസ്റ്റഡിയില്‍. നിലമ്പൂര്‍ ചുങ്കത്തറ കുറുമ്പലങ്ങോട് ആണ് സംഭവം. മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരാണ് കസ്റ്റഡിയിലായത്. സിപിഎം പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ തടസ്സപ്പെടുത്തിയെന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ഔദ്യോഗിക പ്രചാരണ സമയം അവസാനിച്ചതിന് ശേഷവും പോളിംഗ് ബൂത്തുകള്‍ക്ക് സമീപം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണം തുടര്‍ന്നുവെന്നു ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രതിഷേധമുയര്‍ത്തി. പരാതിയെത്തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, കസ്റ്റഡിയിലുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തകരല്ലെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. പോലീസ് ഇടപെട്ടതോടെ വലിയ സംഘര്‍ഷം ഒഴിവായി.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in