യാത്രാപാസില്‍ വലഞ്ഞ് മറുനാടന്‍ മലയാളികള്‍; സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം, കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ സമരം നടത്തി | VIDEO
Jaihind TV News Report
Jaihind TV Web Desk
May 09, 2020
1 min read
•
Updated: June 10, 2026
ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരെ യാത്രാ പാസിന്റെ പേരിൽ വലയ്ക്കുന്ന സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധം. എം പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ തൃശൂര്‍ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. പ്രശ്നപരിഹാരത്തിനായി ഇടപെടാം എന്ന കളക്ടറുടെ ഉറപ്പിൻ മേൽ പിന്നീട് സമരം അവസാനിപ്പിച്ചു.
യാത്രാ പാസ് വിഷയത്തിൽ സംസ്ഥാന- ജില്ലാ ഭരണകൂടങ്ങളുടെ പിടിപ്പുകേടിനും അനാസ്ഥക്കും എതിരെയായിരുന്നു പ്രതിഷേധം. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജന്മനാട്ടിലേക്ക് തിരിച്ചു വരുന്നവർക്ക് പ്രവേശനാനുമതി നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക, വാളയാർ ചെക്പോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന മുഴുവനാളുകൾക്കും കേരളത്തിലേക്ക് പ്രവേശന പാസ് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
യാത്രാ പാസ് നൽകുന്നതിലെ കാലതാമസം ഒഴിവാക്കാം എന്ന ജില്ലാ കളക്ടറുടെ ഉറപ്പിൽ പിന്നീട് സമരം അവസാനിപ്പിച്ചു. പാസ് വിതരണം ഏകോപിപ്പിക്കാൻ തൃശൂർ കളക്ടറേറ്റിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താം എന്നും കളക്ടർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.
https://www.facebook.com/JaihindNewsChannel/videos/250311299421581
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10