Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രെയിനുകൾക്ക് നേരെ കല്ലേറ്: നടപടി ശക്തമാക്കും; സംസ്ഥാന സുരക്ഷാ സമിതി രൂപീകരിച്ചു

ട്രെയിനുകൾക്ക് നേരെ കല്ലേറ്: നടപടി ശക്തമാക്കും; സംസ്ഥാന സുരക്ഷാ സമിതി രൂപീകരിച്ചു

കണ്ണൂർ: ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവങ്ങളിൽ കേസും തുടർനടപടികളും ശക്തമാക്കാൻ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ലെവൽ സെക്യൂരിറ്റി കമ്മിറ്റി ഓഫ് റെയിൽവേസ് (SLSCR) രൂപീകരിച്ചു. ജില്ലാതലത്തിൽ പൊലീസ് മേധാവിമാരും സമിതിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായ പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സ്ഥിരം മേഖലകൾക്ക് പ്രത്യേക പരിഗണന നൽകാനും നിർദേശമുണ്ട്. ഇതിനായി എസ്‌കോർട്ട് സംഘങ്ങളിലെ വിദഗ്ധരുടെ സേവനം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കും. അപകടസാധ്യതയുള്ള മേഖലകളിൽ ഇതിനകം തന്നെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

റെയിൽവേ പാതയോരത്തെ ജനവാസ മേഖലകളിൽ ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറിന്റെ അപകടസാധ്യതയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഓപ്പറേഷൻ സാഥി നടപ്പാക്കും. റെയിൽവേ സംരക്ഷണ സേനയായ ആർപിഎഫും ലോക്കൽ പൊലീസും സംയുക്തമായാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുക.

കല്ലേറ് ഉൾപ്പെടെയുള്ള ട്രെയിൻ ആക്രമണങ്ങൾ തടയുന്നതിനായി ആർപിഎഫും ലോക്കൽ പൊലീസും ചേർന്ന് അന്വേഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ നിയമനടപടി ഉറപ്പാക്കുന്നതിനും സംയുക്ത അന്വേഷണ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തൽ.



Related articles

See all
Popular News

"സംസ്ഥാനത്ത് പുതിയ കായിക ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും"; കായികതാരങ്ങൾക്ക് വേഗത്തിൽ ജോല...

Popular News

"കായികമേഖലയിലെ പരാതികൾ പരിഹരിക്കും"; അർഹരായ കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന...

Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Save your stories

Sign in