Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇത്തവണ തൃശൂർ പൂരവും ഒഴിവാക്കേണ്ടി വരും; ഉന്നതതല യോഗം മറ്റന്നാള്‍

ഇത്തവണ തൃശൂർ പൂരവും ഒഴിവാക്കേണ്ടി വരും; ഉന്നതതല യോഗം മറ്റന്നാള്‍
ഇത്തവണത്തെ തൃശൂർ പൂരം ഉപേക്ഷിക്കും എന്നുറപ്പായി. ചടങ്ങ് മാത്രമായി പൂരം നടത്താനാകുമോ എന്നാണ് ഇപ്പോഴത്തെ ആലോചന. മറ്റന്നാൾ നടക്കുന്ന ഉന്നതതല യോഗത്തിൽ പൂരം നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. ലോക്ക് ഡൗൺ നീട്ടിയതോടെ മെയ് 2 ന് നടക്കേണ്ട തൃശൂർ പൂരം പൂർണമായി ഉപേക്ഷിക്കേണ്ടി വരും. പൂരത്തിന്റെ ചടങ്ങുകൾ എങ്ങനെ നടത്താനാകും എന്നാണ് ഇപ്പോൾ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങളുടെ ആലോചന. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ പലതും ക്ഷേത്രത്തിന് പുറത്ത് വെച്ച് നടക്കുന്നതാണ്. അതുകൊണ്ട് ആളുകൾ എത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പൂരച്ചടങ്ങുകൾ പതിവു പോലെ നടത്താനാകില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. സർക്കാരിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന നിലപാടിലാണ് പൂരത്തിന്റെ പ്രധാന പങ്കാളികൾ. വ്യാഴാഴ്ച മന്ത്രിമാരായ എ.സി. മൊയ്തീനും വി.എസ് സുനിൽ കുമാറും ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്തും. ചർച്ചക്ക് വിളിച്ചതാണെങ്കിലും പൂരം ഉപേക്ഷിക്കണം എന്ന സർക്കാർ നിലപാട് വ്യക്തമാക്കാനാണ് യോഗം ചേരുന്നത്.

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Latest News

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്ക...

Kerala

തടവുകാർക്ക് പേടിസ്വപ്നമായി അമ്പിളിക്കല ; കൂടുതല്‍ പ്രതികള്‍ക്ക് മർദ്ദനമേറ്റതായി പരാതി

Save your stories

Sign in