Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി

മലയാളിക്ക് ഇത് അഭിമാന നിമിഷം; മലയാളത്തിന്റെ മോഹന്‍ലാല്‍ ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി
ചലച്ചിത്ര മേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിയില്‍ ദ്രൗപതി മുര്‍മുവില്‍ നിന്നാണ് മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. രണ്ടാം തവണയാണ് മലയാളത്തിലേക്ക് പരമോന്നത ചലച്ചിത്ര പുരസ്‌കാരം എത്തിച്ചേരുന്നത്. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ആദ്യം മലയാളത്തില്‍ നിന്ന് പുരസ്‌കാരം നേടിയത്. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അഭിമാനനിമിഷമായി മാറുകയായിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണത്തിനൊപ്പമാണ് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും രാഷ്ട്രപതി സമ്മാനിച്ചത്. ദില്ലി വിഗ്യാന്‍ ഭവനിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇത്തവണ മലയാള സിനിമ അഞ്ച് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും നേടിയിരുന്നു. ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനാണ് ലഭിച്ചിരുന്നത്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മിഥുന്‍ മുരളിയും നോണ്‍ ഫീചര്‍ സിനിമ വിഭാഗത്തില്‍ എം കെ രാംദാസ് സംവിധാനം ചെയ്ത നെകലും നേടിയിട്ടുണ്ടായിരുന്നു.

Related articles

See all
Latest News

National film award|  മോഹന്‍ലാലിന് ഇന്ത്യന്‍ ചലച്ചിത്രമേഖലയുടെ സര്‍വ്വാദരം, ഉര്‍വ്വശിയും,...

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Popular News

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു

Latest News

'ജനനായകന്‍' നിയമക്കുരുക്കില്‍ തന്നെ, റിലീസ് ഇനിയും വൈകും; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്ക...

Save your stories

Sign in