THENNALA BALAKRISHNAPILLAI| തെന്നല ബാലകൃഷ്ണപിള്ളയുടെ സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍; നേതാവിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തി ജനം
Jaihind TV News Report
Jaihind TV Web Desk
June 07, 2025
1 min read
•
Updated: June 05, 2026
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക് വിട പറയാനൊരുങ്ങി നാട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശാന്തി കവാടത്തില്‍ നടക്കും. രാവിലെ പത്തര വരെ നെട്ടയത്തെ വസതിയില്‍ പൊതുദര്‍ശനം. ഒരു മണി വരെ കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം. തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് രണ്ട് ദിവസത്തെ ദുഖാചരണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രണ്ട് തവണ കെപിസിസി അധ്യക്ഷനുമായിരുന്നു അദ്ദേഹം. 95 വയസ്സായിരുന്നു. വാര്‍ധക്യ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി യില്‍ ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10