Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പ്രിങ്ക്ളറിലെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നത് ; പിണറായി തുടരാന്‍ യോഗ്യനല്ല : രമേശ് ചെന്നിത്തല

സ്പ്രിങ്ക്ളറിലെ റിപ്പോർട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെക്കുന്നത് ; പിണറായി തുടരാന്‍ യോഗ്യനല്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം : സ്പ്രിങ്ക്ളർ കരാറിലും ഡാറ്റ ചോർച്ചയിലും ജുഡീഷ്യൽ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധവൻ നമ്പ്യാർ കമ്മറ്റി റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകളാണെന്ന് സബ്മിഷൻ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം വകുപ്പിൽ ഇങ്ങനെയൊരു കരാർ നടന്നിട്ട് അറിയാത്ത പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല. സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ട് കിട്ടുന്നതുവരെ ഇക്കാര്യത്തിൽ പുതിയ കമ്മിറ്റികളെ വെക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കമ്പനിയുമായി ഒപ്പിട്ട കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു വിവര സുരക്ഷയ്ക്ക് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസാരിച്ച മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നിലവിലെ വിവരങ്ങൾ വെച്ച് അനുമാനത്തിൽ എത്തുന്നത് അനുചിതമാണ്. മൂന്നംഗ കമ്മിറ്റി റിപ്പോട് കിട്ടിയാൽ തുടർനടപടിയെടുക്കും. ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ല. മറുപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in