SUNNY JOSEPH MLA| 'മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മലപ്പുറം ജനത മറുപടി നല്‍കും; ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ ചെറുക്കും'- സണ്ണി ജോസഫ് എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read
•
Updated: June 04, 2026
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുവാന്‍ സിപിഎം നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. മലപ്പുറം ജില്ലയെ ആക്ഷേപിച്ച മുഖ്യമന്ത്രി അത് പിന്‍വലിക്കണമെന്ന് കെ.സി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മലപ്പുറം ജനത മറുപടി നല്‍കുമെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, അനാസ്ഥ, അഴിമതി എല്ലാം തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.സിയുടെ പരാമര്‍ശത്തിന് മറുപടി പറയാതെ ഒറ്റ തിരിഞ്ഞ് ആക്രമിച്ചാല്‍ അതിനെ ചെറുക്കുമെന്നും കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കി.
നിലമ്പൂരില്‍ പ്രചരണം കൊഴിപ്പിച്ചു യുഡി.എഫ്. പ്രചരണത്തില്‍ എറെ മുന്നിലെത്തിയ യുഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പര്യടനത്തിന് തുടക്കമായി. ജനങ്ങള്‍ പൊറുതിമുട്ടിയ സര്‍ക്കാരിനെതിരെയുള്ള ജനവിധിയായി നിലമ്പൂര്‍ മാറുമെന്ന് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്ത
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ആവേശം അലകടലായി മാറുന്ന ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചണ പരിപാടികള്‍ തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10