Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'എല്‍ഡിഎഫിന് ഒരു വികസനവും ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല, കെ റെയില്‍ കേരളത്തിന് ദഹിക്കാത്ത പദ്ധതി': പി.കെ കുഞ്ഞാലിക്കുട്ടി

'എല്‍ഡിഎഫിന് ഒരു വികസനവും ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ല, കെ റെയില്‍ കേരളത്തിന് ദഹിക്കാത്ത പദ്ധതി': പി.കെ കുഞ്ഞാലിക്കുട്ടി
  മലപ്പുറം : കെ റെയിൽ എൽഡിഎഫിന്‍റെ കണ്ഠകോടാലിയാകുമെന്നും തൃക്കാക്കരയിൽ വികസനം ചർച്ച ചെയ്യാൻ എൽഡിഎഫിന് സാധിക്കില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തെരഞ്ഞെടുപ്പിന് മുമ്പ് പാചകവാതക വിലയും പെട്രോളിയം ഉൽപന്നങ്ങളുടെ വിലയും കേന്ദ്രം പിടിച്ചു നിർത്തിയ മാതൃകയിലാണ് കേരളത്തിൽ കെ റെയിൽ കുറ്റിയിടൽ നിർത്തിവെച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വയ്യാവേലി ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണിത്. കേരളത്തിന് ദഹിക്കാത്ത പദ്ധതിയാണ് കെ റെയിൽ. അതൊരു ജനകീയ തീരുമാനമല്ല. ഇത് തിരിച്ചറിയാൻ സർക്കാർ വൈകിപ്പോയി' - കുഞ്ഞാലിക്കുട്ടി പറഞ്ഞു. വികസനം ചർച്ച ചെയ്യാനില്ലാത്തതുകൊണ്ടാണ് മറ്റു കാര്യങ്ങൾ തൃക്കാക്കരയിൽ ചർച്ച ചെയ്യുന്നത്. തൃക്കാക്കരയിലെ എല്ലാ വികസന നേട്ടങ്ങളും യുഡിഎഫിന്‍റെ കാലത്ത് കൊണ്ടുവന്നതാണ്. തങ്ങളുടെ കാലത്ത് കൊച്ചിയിൽ കൊണ്ടുവന്ന ഒരു വികസനവും ചൂണ്ടിക്കാട്ടാൻ എൽഡിഎഫിനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് സജീവമായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Latest News

വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Kerala

ഉള്‍വസ്ത്രത്തില്‍ തുന്നിച്ചേർത്ത് സ്വർണ്ണക്കടത്ത്; കരിപ്പൂരില്‍ 1 കോടിയുടെ സ്വർണ്ണവുമായി 1...

Kerala

കരിപ്പൂരില്‍ 1 കോടി രൂപയുടെ സ്വർണ്ണമിശ്രിതം പിടികൂടി; രണ്ടുപേർ പിടിയില്‍

Kerala

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു: സം...

Save your stories

Sign in