Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാർ മുദ്രയുടെ ദുരുപയോഗം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം : വി.എസ് മനോജ് കുമാർ

സർക്കാർ മുദ്രയുടെ ദുരുപയോഗം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം : വി.എസ് മനോജ് കുമാർ
  സർക്കാർ മുദ്രയോട് കൂടിയ വിസിറ്റിംഗ് കാർഡുകളുടെ ദുരുപയോഗം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ് മനോജ് കുമാർ. സ്വർണ്ണക്കടത്ത് കേസിലെ പ്രതികള്‍ പോലും സർക്കാർ മുദ്ര ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോയിന്‍റ് സെക്രട്ടറി റാങ്കിന് മുകളിലുള്ളവർക്കോ, വകുപ്പ് മേധാവികൾക്കോ മാത്രം ഉപയോഗിക്കാവുന്ന സർക്കാർ മുദ്ര അർഹരും അനർഹരും ഉപയോഗിക്കുന്നുണ്ട്. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ സ്വപ്നാ സുരേഷും ആരോപണവിധേയനായ അരുണ്‍ ബാലചന്ദ്രനും സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന് അനുമതി നല്‍കിയവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മനോജ് കുമാർ ആവശ്യപ്പെട്ടു. വിസിറ്റിംഗ് കാർഡുകളുടേയും, ലെറ്റർ പാഡുകളുടേയും ദുരുപയോഗം തടയാൻ എല്ലാ വകുപ്പ് മേധാവികൾക്കും സർക്കാർ അടിയന്തര മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in