RAMESH CHENNITHALA| തിരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത് - രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read
•
Updated: June 04, 2026
ദുരന്തഭൂമിയായ വയനാട് ചൂരല്‍ മലയില്‍ മഴ മുന്നറിയിപ്പ് നൽകാൻ അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് സർക്കാരിന്‍റെ ഗുരുതര വീഴ്ചയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വിഭാഗം മനുഷ്യര്‍ക്കു നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്നും അവിടം ഇനിയും ദുരന്ത ഭൂമിയാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഈ വിവരം നേരത്തേ പ്രദേശ വാസികളെ അറിയിക്കാനുള്ള നടപടികള്‍ ഉണ്ടാകണം.
നേരിട്ടു ദുരന്തത്തില്‍ പെടാത്തവര്‍ക്കു പ്രഖ്യാപിച്ച ധനസഹായം ഉറപ്പു കൊടുത്ത അത്രയും കാലം തുടരണം. അത് പാതിക്കു നിര്‍ത്തുന്നത് ശരിയല്ല. വയനാട് പുനരധിവാസ പദ്ധതി ഇപ്പോഴും എവിടെയും ആിട്ടില്ല. അടുത്ത മഴക്കാലമെത്തിയിട്ടും ജനങ്ങള്‍ ഇപ്പോഴും കഷ്ടത്തിലാണ്. വയനാടിനു വേണ്ടി വന്‍തോതില്‍ ജനങ്ങള്‍ ധനസഹായം നല്‍കിയിട്ടുണ്ട്. അത് ഒരു കാരണവശാലും വക മാറ്റാതെ പുനരധിവാസത്തിനായി ഉപയോഗിക്കണം എന്നു മാത്രമല്ല എത്രയും പെട്ടെന്നു ഉപയോഗിക്കുകയും വേണം. ഏതാണ്ട് ഒരു വര്‍ഷത്തോളം വന്‍ തുക ജനങ്ങളില്‍ നിന്നു പിരിച്ചെടുത്ത് സര്‍ക്കാര്‍ വെറുതെയിരിക്കുകയായിരുന്നു. അടുത്ത മഴക്കാലമെത്തിയിട്ടും ഇതുവരെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ല.
ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ഇനിയും ചൂരല്‍ മലയുടെ പുനരധിവാസം വൈകിപ്പിക്കരുത് - രമേശ് ചെന്നിത്തല പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10