Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| ആശമാരുടെ അതിജീവന സമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണം; ആശമാരുടെ സമരവേദിയിലെത്തി ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH| ആശമാരുടെ അതിജീവന സമരത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണം; ആശമാരുടെ സമരവേദിയിലെത്തി ആര്യാടന്‍ ഷൗക്കത്ത്
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ആശാവര്‍ക്കര്‍മാരുടെ അതിജീവന സമരത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എ. കഴിഞ്ഞ 139 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നില്‍ രാപ്പകല്‍ സമരം തുടരുന്ന ആശമാരുടെ സമരവേദിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നദ്ദേഹം. സമരം നടത്തിവരുന്ന ആശാവര്‍ക്കര്‍മാര്‍ നേരത്തെ നിലമ്പൂരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണത്തിന് എത്തിയിരുന്നു. സമരവേദിയില്‍ എത്തിയ ആര്യാടന്‍ ഷൗക്കത്തിനെ ആശമാര്‍ ആദരിച്ചു. കഴിഞ്ഞ 139 ദിവസങ്ങളായി ഭരണസിരാകേന്ദ്രത്തിനു മുന്നിലായി സമരം ചെയ്യുകയാണ് ആശമാര്‍. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങളാണ് ആശമാര്‍ മുന്നോട്ട് വച്ചത്. ഒന്നും നടത്തിക്കൊടുത്തില്ല എന്ന് മാത്രമല്ല, നിരവധി അധിക്ഷേപങ്ങളാണ് ആശമാര്‍ക്ക് നേരെ മന്ത്രിമാരും ഭരണ നേതാക്കളും ഉന്നയിച്ചത്. സമരം തുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസ് പൂര്‍ണ പിന്തുണയാണ് ആശമാര്‍ക്ക് നല്‍കിയത്. വിവിധ സമരമുറകള്‍, കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാപകല്‍ സമരയാത്ര എന്നിങ്ങനെ പലവിധത്തിലാണ് ആശമാര്‍ പ്രതിഷേധമറിയിച്ചത്. എന്നിട്ടും സര്‍ക്കാര്‍ ഈ പാവങ്ങള്‍ക്കു നേരെ മുഖം തിരിച്ചിരിക്കുന്ന അവസ്ഥയാണ് കാണുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in