പ്രവാസികളുടെ മടക്കം: സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം; പുനരധിവാസ പാക്കേജ് തയ്യാറാക്കണമെന്ന് ബെന്നി ബെഹനാന്‍ എം.പി
Jaihind TV News Report
Jaihind TV Web Desk
April 27, 2020
1 min read
•
Updated: June 10, 2026
കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തയ്യാറായിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നവരെ മുഴുവൻ പേരെയും നാട്ടിൽ എത്തിക്കണം. കേന്ദ്രം ചില നടപടികൾ ആരംഭിച്ചെങ്കിലും അത് പൂർത്തീകരിച്ചിട്ടില്ല. നാട്ടിലെത്തിച്ചേരുന്ന പ്രവാസികളെ റാപ്പിഡ് ടെസ്റ്റ് നടത്തുകയും ക്വാറന്‍റീന്‍ ചെയ്യുകയും വേണമെന്നും കൊച്ചി വിമാനത്താവള കവാടത്തില്‍ നടക്കുന്ന ജനപ്രതിനിധികളുടെ ധര്‍ണ്ണയില്‍ അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നടപടികൾ വേഗത്തില്‍ പൂർത്തിയാക്കണം. പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് തയ്യാറാക്കണം. കടബാധ്യതകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളില്‍ എന്നിവരാണ് ധർണ്ണയിൽ പങ്കെടുക്കുന്നത്. ‘പ്രവാസി മനസിനൊപ്പം അവർ അന്യരല്ല, നമുക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തി രാവിലെ പത്ത് മുതൽ വൈകിട്ട് 4 മണി വരെ വരെ ധര്‍ണ്ണ തുടരും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10