Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ASHA WORKERS PROTEST| ആശമാരുടെ രാപകല്‍ സമരം 127 ദിനങ്ങള്‍ പിന്നിട്ടു; 18ന് മഹാറാലി

ASHA WORKERS PROTEST| ആശമാരുടെ രാപകല്‍ സമരം 127 ദിനങ്ങള്‍ പിന്നിട്ടു; 18ന് മഹാറാലി
ആശമാരുടെ രാപകല്‍ സമരയാത്ര ഈ മാസം 18ന് മഹാറാലിയായി സെക്രട്ടേറിയറ്റിനു മുന്നിലെത്തും. രാവിലെ 10ന് പിഎംജി ജംക്ഷനില്‍ നിന്ന് പ്രകടനം ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മഹാറാലി ഉദ്ഘാടനം ചെയ്യും. മേയ് 5ന് കാസര്‍കോട്ടുനിന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എ.ബിന്ദുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യാത്ര സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നാണ് തിരുവനന്തപുരത്ത് എത്തുന്നത്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനര്‍ഥി എം സ്വരാജിനെതിരെ ആശമാര്‍ വീടുകയറി പ്രചരണം നടത്തിയിരുന്നു. ഫെബ്രുവരി 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിത രാപകല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് രാപകല്‍ സമരയാത്ര തുടങ്ങിയത്. സെക്രട്ടേറിയറ്റിനു മുന്നിലെ രാപകല്‍ സമരം ഇന്ന് 127 ദിവസം പൂര്‍ത്തിയാക്കും. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാര്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സമരം നടത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിന് ഉപരിയായി അവരെ പരിഗണിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. മാത്രമല്ല, നിരന്തരമായി ആശമാരെ അവഗണിക്കുന്നതും അപമാനിക്കുന്നതും ഒരു വിനോദമായി കണ്ടിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. സമരത്തിന്റെ നൂറാം നാള്‍ 100 തീപ്പന്തങ്ങളുമായി പ്രതിഷേധിക്കുകയായിരുന്നു ആശമാര്‍. സമരത്തിന്റെ ആദ്യ നാള്‍ മുതല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പൂര്‍ണ പിന്തുണയാണ് ആശമാര്‍ക്ക് നല്‍കിയത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in