Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാഹി ബൈപ്പാസിലെ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു

മാഹി ബൈപ്പാസിലെ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു
കണ്ണൂർ : മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. നിട്ടൂരിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടുത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി. 1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരില്‍ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിക്കുന്നത്. പെരുമ്പാവൂരിലെ ഇ.കെ.കെ.കൺസ്‌ട്രേക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്‌. 2018 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബൈപ്പാസ് നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in