Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ARYADAN SHOUKATH| യുഡിഎഫിന് നന്ദി; നിലമ്പൂര്‍ വരാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിന്റെ മുന്‍വിധി: ആര്യാടന്‍ ഷൗക്കത്ത്

ARYADAN SHOUKATH| യുഡിഎഫിന് നന്ദി; നിലമ്പൂര്‍ വരാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിന്റെ മുന്‍വിധി: ആര്യാടന്‍ ഷൗക്കത്ത്
യുഡിഎഫിന് നന്ദി പറഞ്ഞ് നിലമ്പൂര്‍ യുഡിഎഫ് സ്ഥാനര്‍ത്ഥി ആര്യടാന്‍ ഷൗക്കത്ത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗിന്റെ പിന്തുണ വളരെ വലുതായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്‍വിധിയാണ് നിലമ്പൂരിലെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ 9 വര്‍ഷമായി നിലമ്പൂര്‍ അവഗണിക്കപ്പെടുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ പോലും ആളുകള്‍ കൂടെ നിന്നു എന്നും ആര്യടാന്‍ ഷൗക്കത്ത് പറഞ്ഞു. പിണറായി ഗവണ്മെന്റിനെതിരെയുള്ള ആളുകളുടെ വികാരമാണ് ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പോളിംഗ് ശതമാനം പ്രതീക്ഷിച്ചതിലും കൂടുതലെന്ന് എപി അനില്‍കുമാര്‍ എംഎല്‍എ. പോളിംഗ് ശതമാനത്തിലെ വര്‍ധന യുഡിഎഫിന് അനുകൂലമാണെന്ന് 23 ാം തീയതി ബോധ്യപ്പെടും. ഉപതിരഞ്ഞെടുപ്പില്‍ നേതാക്കളുടെ പിന്തുണ വലുതായിരുന്നു എന്നും എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് 23 ാം തീയതി നല്‍കുക. വിവി പ്രകാശിന്റെ പാര്‍ട്ടി സ്‌നേഹം അവരുടെ കുടുംബം പ്രകടിപ്പിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21 നാള്‍ നീണ്ട പ്രചാരണങ്ങള്‍ക്ക് ശേഷമാണ് നിലമ്പൂര്‍ ഇന്ന് വിധിയെഴുതിയത്. കാര്‍മേഘങ്ങള്‍ മാറിനിന്ന അനുകൂല കാലാവസ്ഥയില്‍ നിലമ്പൂരിലെ വോട്ടര്‍മാര്‍ ജനാധിപത്യ ഉത്സവത്തില്‍ തങ്ങളുടെ അവസരം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കി. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പോളിംഗ് സമാധാനപരമായിരുന്നു. രാവിലെ ഏഴുമുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ സമാപിച്ചു. പോളിംഗ്‌കേന്ദ്രങ്ങളില്‍ വോട്ടര്‍മാര്‍ നീണ്ട നിരകളില്‍ നിന്നാണ് ജനാധിപത്യത്തിന്റെ തിളക്കം തെളിയിച്ചത്. അന്തിമ കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും 74 ശതമാനത്തിന് മുകളിലാണ് പോളിംഗ്.

Related articles

See all
Popular News

'കേരളത്തില്‍ നിന്ന് ലഹരിയെ പിഴുതെറിയും'; ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ട സംസ്ഥാനതല ഉദ്ഘാടനം...

Popular News

ലഹരി വിതരണ ശൃംഖലകൾ തകർക്കാൻ 'ഓപ്പറേഷൻ തൂഫാൻ 2.0': രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Popular News

മലപ്പുറം ചോക്കാട് മലവെള്ളപ്പാച്ചിൽ: ഒരാൾ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായ...

Popular News

ജില്ലാ പുനഃസംഘടനയ്ക്ക് പഠനസമിതി; ഓണത്തിന് ശേഷം പ്രഖ്യാപനം, മലപ്പുറത്തിന് ജില്ല അർഹതയുണ്ടെന...

Save your stories

Sign in