Logo
Sun, Jul 05, 2026 • 06:47 AM
LIVE TV
Watch

No business videos available

No Middle East videos available

കൊവിഡ്; നികുതി വര്‍ധനവുകളും സർക്കാർ സേവനങ്ങൾക്കുള്ള അധിക ചാർജുകളും മരവിപ്പിക്കണം: പാലോട് രവി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
March 26, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

കൊവിഡ്; നികുതി വര്‍ധനവുകളും സർക്കാർ സേവനങ്ങൾക്കുള്ള അധിക ചാർജുകളും മരവിപ്പിക്കണം: പാലോട് രവി
  തിരുവനന്തപുരം: ഭൂമിയുടെ ന്യായവില പത്തു ശതമാനം വർധിപ്പിച്ചതുൾപ്പെടെ 2020 -21 ബജറ്റിൽ സംസ്ഥാന സർക്കാർ വരുത്തിയ സാധാരണക്കാരെ ബാധിക്കുന്ന നികുതി വര്‍ധനവുകളും സർക്കാർ സേവനങ്ങൾക്കുള്ള അധിക ചാർജുകളും അടിയന്തരമായി മരവിപ്പിക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യുട്ടി സ്പീക്കറുമായ പാലോട് രവി മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർത്ഥിച്ചു. കൊറോണ വ്യാപന പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ സ്തംഭനാവസ്ഥയിലായ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കുടുംബാംഗങ്ങൾ തമ്മിലുള്ള ഭൂമിയിടപാടുകളിലെ മുദ്രപത്രനിരക്ക്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, ആശുപത്രി സേവനനിരക്കുകൾ, സ്ക്കൂളുകളുടേതുൾപ്പെടെയുള്ള വാഹനങ്ങളുടെ നികുതി എന്നിവയിൽ വരുത്തിയ വർധന പുതിയ സാഹചര്യത്തിൽ സാധാരണക്കാർക്ക് താങ്ങാനാവില്ല. വൻ കിട പ്രോജക്ടുകൾക്കുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനവും സംസ്ഥാനത്തിന്‍റെ വികസനത്തിന് വിഘാതമാകും- മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10