Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വീണ വിജയനെതിരായ ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളത്: സണ്ണി ജോസഫ്

വീണ വിജയനെതിരായ ഇഡി കണ്ടെത്തലുകൾ ഗൗരവമുള്ളത്: സണ്ണി ജോസഫ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയതായി പറയുന്ന രേഖാമൂലമുള്ള കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് ഇഡി റിപ്പോർട്ടിലുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഇതോടെ വിഷയത്തിൽ സിപിഎം ഇതുവരെ ഉന്നയിച്ചിരുന്ന വാദങ്ങൾ വസ്തുതാപരമല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് വസ്തുതാപരവും സത്യസന്ധവുമായ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നടത്തിയതായി പറയുന്ന കണ്ടെത്തലുകളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മറുപടി പറയണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.


Related articles

See all
Popular News

വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയ...

Popular News

അഭിമാന നിമിഷം: രാജ്യത്ത് ആദ്യമായി മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമസഭയില്‍ ബില്‍ അ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in