Logo
CHANGE MODE
Fri, Jun 05, 2026 • 01:19 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ARYADAN SHOUKATH| സാധാരണക്കാരുടെ പ്രിയങ്കരന്‍; ആര്യാടന്‍ ഷൗക്കത്തിനെ വരവേറ്റ് സുധ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 03, 2025
1 min read Updated: June 04, 2026
Share:

ARYADAN SHOUKATH| സാധാരണക്കാരുടെ പ്രിയങ്കരന്‍; ആര്യാടന്‍ ഷൗക്കത്തിനെ വരവേറ്റ് സുധ
2019-ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട്, നിലമ്പൂര്‍ വാണിയമ്പുഴ ആദിവാസി ഊരില്‍ മുന്നൂറിലധികം ആദിവാസി കുടുംബങ്ങളാണ് ഇന്നും പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ദുരിതജീവിതം നയിക്കുന്നത്. അവരിലൊരാളാണ് സുധ. സുരക്ഷിത ഭവനവും ശൗചാലയവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സുധ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ ഇടപെടലില്‍ അധികൃതര്‍ അടിസ്ഥാന സൗകര്യങ്ങള്‍ സാധിരണക്കാര്‍ക്ക് നേടിക്കൊടുക്കാല്‍ തയാറായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല പര്യടനത്തിനു ഇന്ന് തുടക്കം കുറിച്ചപ്പോള്‍ സുധയാണ് ആര്യാടന്‍ ഷൗക്കത്തിനെ വരവേറ്റത്. പഴയ ഓര്‍മകളിലേക്ക് കടന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി തന്റെ ഓര്‍മകള്‍ പങ്കുവെച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. പോസ്റ്റിന്റെ പൂര്‍ണരൂപം: ഇത് സുധ. പഞ്ചായത്ത് പര്യടനങ്ങളുടെ ഉദ്ഘാടന വേദിയിലേക്ക് എന്നെ സ്വീകരിച്ചത് സുധയാണ്. 2019-ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട്, നിലമ്പൂര്‍ വാണിയമ്പുഴ ആദിവാസി ഊരിലെ സുധ ഉള്‍പ്പെടെ മുന്നൂറിലധികം ആദിവാസി കുടുംബങ്ങളാണ് ഇന്നും പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ ദുരിതജീവിതം നയിക്കുന്നത്. സുരക്ഷിത ഭവനവും ശൗചാലയവും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ഈ സഹോദരങ്ങളെ ഭരണകൂടം കബളിപ്പിച്ച് തുടങ്ങിയത്, ഈ വരുന്ന ഓഗസ്റ്റ് എട്ടിന് ആറ് വര്‍ഷം തികയുകയാണ്. വാഗ്ദാനങ്ങള്‍ മാത്രം കേട്ടുകൊണ്ട് പ്രതീക്ഷ നഷ്ടപ്പെട്ട ഈ സാധാരണക്കാരുടെ വേദന മനസ്സിലാക്കി ഞാനും സുധയും ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ശൗചാലയവും പാലവും സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായത്. മഴയും വെയിലും, വന്യമൃഗങ്ങളുടെ ഭീഷണിയും കാരണം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഭയത്തോടെ ഒരു രാത്രിയും സമാധാനമായി ഉറങ്ങാന്‍ കഴിയാതെ കഴിയുന്ന ഈ സഹോദരങ്ങളുടെ ദുരിതജീവിതത്തിന് ഇനി ഒരവസാനം വരേണ്ട സമയമല്ലേ? ചേര്‍ന്ന് പിടിക്കാം നമുക്കീ സഹോദരങ്ങളെ, ഒന്നിക്കാം നല്ല നിലമ്പൂരിനായി. #UDF
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10