Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Stray Dogs| കോട്ടയത്ത് 12 പേരെ ആക്രമിച്ച തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Stray Dogs|  കോട്ടയത്ത് 12 പേരെ ആക്രമിച്ച തെരുവ് നായ്ക്കള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
  കോട്ടയം: കോട്ടയം നഗരത്തിലും പാലാ കൊല്ലപ്പള്ളിയിലും 12 പേരെ ആക്രമിച്ച തെരുവ് നായകള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ADDL ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോട്ടയം നഗരത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവിടെ ഏഴ് പേര്‍ക്കാണ് കടിയേറ്റത്. ആക്രമണത്തിന് ശേഷം പിടികൂടി എബിസി സെന്ററിലേക്ക് മാറ്റിയ നായ പിന്നീട് ചത്തു. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലപ്പള്ളിയില്‍ അഞ്ച് അതിഥി തൊഴിലാളികള്‍ക്കും വളര്‍ത്തു നായകള്‍ക്കും തെരുവ് നായയുടെ കടിയേറ്റിരുന്നു. ആളുകളെ കടിച്ച ശേഷം രക്ഷപ്പെട്ട ഈ നായയെ കഴിഞ്ഞ ദിവസം രാവിലെ ടൗണിന് സമീപം ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എറണാകുളത്തു നിന്ന് വിദഗ്ധസംഘം കൊല്ലപ്പള്ളിയിലെത്തി അലഞ്ഞുതിരിയുന്ന തെരുവ് നായകള്‍ക്ക് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in