കൊവിഡ് 19; പൊലീസുകാർക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണം : എന്‍.എസ് നുസൂര്‍
Jaihind TV News Report
Jaihind TV Web Desk
April 10, 2020
1 min read
•
Updated: June 10, 2026
കൊവിഡ് 19 മഹാവ്യാധിക്കെതിരായ പോരാട്ടത്തിലാണ് സംസ്ഥാനം. ആരോഗ്യപ്രവർത്തകരെപ്പോലെ തന്നെ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു.
24 മണിക്കൂറും ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ പോലും ഉൾപ്പെടുത്താത്തത് മനുഷ്യാവകാശ ലംഘനമാണെന്നും എൻ.എസ് നുസൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 55,000 ഓളം വരുന്ന പൊലീസ് സേനാംഗങ്ങൾ മാത്രമല്ല അവരുടെ കുടുംബവും കൊവിഡ് ഭീഷണിയെ നേരിടുകയാണെന്നും അതിനാൽ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10