Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സോളമൻ അലക്സ് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രസിഡന്‍റ്

സോളമൻ അലക്സ് സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രസിഡന്‍റ്
Solomon-Alex-UDF സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്‍റെ പ്രസിഡന്‍റായി സോളമൻ അലക്സിനെ വീണ്ടും തെരഞ്ഞെടുത്തു. ബാങ്ക് ഭരണസമിതി യോഗമാണ് സോളമൻ അലക്സിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്. യുഡിഎഫ് തിരുവനന്തപുരം ജില്ല ചെയർമാൻ കുടിയാണ് സോളമൻ അലക്സ്. ബാങ്കിന്‍റെ വൈസ് പ്രസിഡന്‍റായി ടി. നീലകണ്ഠനെയും തെരഞ്ഞെടുത്തു. സോളമന്‍ അലക്സിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഭരണസമിതിയെ രാഷ്ട്രീയ ഇടപെടലിലൂടെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലെ വിധിയിെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് 26.06.2019ല്‍ ബാങ്കില്‍ തെരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ സഹകരണ മന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് വരണാധികാരി തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാതെയും വിജയികളെ പ്രഖ്യാപിക്കാതെയും സ്ഥലംവിട്ടു. ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ ഫലപ്രഖ്യാപനം നടത്താന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. ഇതേത്തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുകയും ഭരണസമിതി ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമായിരുന്നു.

Related articles

See all
Kerala

അവനവഞ്ചേരി ക്ഷേത്രത്തില്‍ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ പരാതി

Kerala

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം കെ.ജയകുമാറിന്

Latest News

'വടകരയിലേത് രാഷ്ട്രീയ വിജയം'; തലസ്ഥാനത്ത് ഷാഫി പറമ്പിലിന് ആവേശ്വോജ്ജ്വല സ്വീകരണം

Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Save your stories

Sign in