Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Health

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിൽ കഴിയുന്നുണ്ട്. മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗല്ല ബാക്ടീരിയ ബാധ 9 കുട്ടികളിൽ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മരിച്ച മായനാട് കോട്ടപ്പറമ്പ് പ്രദേശത്തെ പതിനൊന്നുകാരന് ഷിഗല്ലയുടെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഈ കുട്ടിയുടെ മരണാനന്തരചടങ്ങിന് മറ്റു പ്രദേശങ്ങളിൽ നിന്നും വന്നവരിൽ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല. എന്നാൽ സ്ഥിതി നിയന്ത്രണവിധേയം ആണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. കോട്ടപറമ്പിലെ 11 വയസ്സുകാരനെ ഛർദ്ദി വയറിളക്കം ത്തോടെയാണ് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയവും രക്തസമ്മർദ്ദവും കുറഞ്ഞതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കോട്ടപ്പറമ്പ് പ്രദേശത്ത് അഞ്ചു വീടുകളിലെ കിണറുകളിലെ വെള്ളത്തിന് സാമ്പിൾ കോർപ്പറേഷൻ ആരോഗ്യ വിഭാഗം മലാപറമ്പ് റീജണൽ അനലറ്റിക്കൽ ലാബിൽ ലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ അമ്പതിലേറെ വീടുകളിലെ കിണർ ക്ലോറിനേറ്റ് ചെയ്തു.

Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി': ഡി.പി.ആറിനായി വിദഗ്ധസമിതിയെ നിയോഗിച്ചു; നാല് മ...

Popular News

സംസ്ഥാനത്ത് വീണ്ടും അവയവദാനം; സൈനികന്റെ അവയവങ്ങൾ ദാനം ചെയ്യും, ഒരു വൃക്ക ഗ്രീൻ കോറിഡോറിലൂട...

Save your stories

Sign in