Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കോടികള്‍ ചെലവഴിച്ചുള്ള 'ചെലവ് ചുരുക്കല്‍'; പിണറായി സര്‍ക്കാരിന്‍റെ ധൂര്‍ത്തും അഴിമതിയും എണ്ണിപ്പറഞ്ഞ് ഷറഫുന്നിസ കരോളി, വൈറലായി വീഡിയോ

കോടികള്‍ ചെലവഴിച്ചുള്ള 'ചെലവ് ചുരുക്കല്‍'; പിണറായി സര്‍ക്കാരിന്‍റെ  ധൂര്‍ത്തും അഴിമതിയും എണ്ണിപ്പറഞ്ഞ് ഷറഫുന്നിസ കരോളി, വൈറലായി വീഡിയോ
  പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതു സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും എണ്ണിപ്പറഞ്ഞ് എന്‍ എസ് യു മുന്‍ ദേശീയ സെക്രട്ടറി ഷറഫുന്നിസ കരോളി. മലയാളി മുണ്ടു മുറുക്കി ഉടുക്കണമെന്നും ചെലവ് ചുരുക്കണമെന്നും പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ദേശീയ ദിനപ്പത്രങ്ങളുടെ മുന്‍ പേജില്‍ 10 കോടി മുടക്കി പരസ്യം നല്‍കിയാണ് ഭരണം തുടങ്ങിയതെന്ന് ഷറഫുന്നിസ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറയുന്നു. സർക്കാർ ജീവനക്കാരന്‍റെ ശമ്പളം പിടിച്ചുപറിക്കുന്ന കേരളസർക്കാറിന്‍റെ മുഖമുദ്ര ധൂർത്ത് ആണ്‌. "കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി" എന്നുള്ളതാണ് ഈ സർക്കാരിന്‍റെ സാമ്പത്തികനയം.  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി.എസ് അച്യുതാനന്ദന്റെ നിയമനം മുതല്‍ മുഖ്യമന്ത്രിയുടെ ഉപദേശകരെ ലക്ഷങ്ങള്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കി നിയമിച്ചതും അന്തരിച്ച നിയമസഭാ സമാജികര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും വഴിവിട്ട് പണമനുവദിച്ചതുമെല്ലാം ഷറഫുന്നിസ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്...

Popular News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വിവ...

Save your stories

Sign in