Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'യു ടേണ്‍' എന്നതിന് പകരം ‘പിണറായി’ അടിച്ചു; പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ട്രോളി ഷാഫി പറമ്പില്‍ | VIDEO

'യു ടേണ്‍' എന്നതിന് പകരം ‘പിണറായി’ അടിച്ചു;  പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ ട്രോളി ഷാഫി പറമ്പില്‍ | VIDEO
പ്രതിഷേധങ്ങൾക്ക് പിന്നാലെ പ്രവാസികളുടെ പ്രശ്നത്തിൽ വീണ്ടും നിലപാട് തിരുത്തിയ പിണറായി വിജയനെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. 'യു ടേൺ അടിച്ചു' എന്നതിന് പകരം 'പിണറായി വിജയനടിച്ചു' എന്നാണ് ഷാഫി പറമ്പിൽ പ്രസംഗത്തിന്‍റെ തുടക്കത്തിൽ തന്നെ പറഞ്ഞത്. പ്രവാസികളോടുള്ള സര്‍ക്കാറിന്‍റെ ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ കോഴിക്കോട് നടത്തുന്ന ഏകദിന സത്യാഗ്രഹ സമരവേദിയിലായിരുന്നു ഷാഫി പറമ്പിലിന്‍റെ പ്രസംഗം. പ്രവാസികളോട് പിണറായി സർക്കാർ കാണിക്കുന്ന ക്രൂരതകൾ എടുത്തു പറഞ്ഞ അദ്ദേഹം മന്ത്രി കെ.ടി ജലീലിന്‍റേയും സ്പീക്കർ ശ്രീരാമകൃഷ്ണന്‍റേയും പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെ പറ്റിയും തുറന്നടിച്ചു. തന്‍റെ സുഹൃത്തായ മനാഫ് എന്ന വ്യക്തി കെ.എം.സി.സി വിമാനത്തില്‍ വരുന്നത് നമുക്ക് മോശമാണെന്നും മറ്റേതെങ്കിലും വിമാനത്തില്‍ കയറ്റിവിടണമെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറയുന്ന ഒരു ഓഡിയോ പുറത്തുവന്നിരുന്നു. വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾ സ്പീക്കറുടെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മുൻപ് സമാനമായ രീതിയിൽ മന്ത്രി കെ.ടി ജലീലിന്‍റേയും ഓഡിയോ വൈറലായിരുന്നു. ഇതു രണ്ടും ചേർത്തായിരുന്നു ഷാഫിയുടെ പ്രസംഗം. [embed]https://www.facebook.com/JaihindNewsChannel/videos/555939058364241/[/embed]

Related articles

See all
Popular News

പിന്നാക്ക മേഖലകളിലെ കുട്ടികള്‍ക്ക് മികച്ച പഠനസൗകര്യങ്ങളുമായി UDF സർക്കാര്‍; അരിമണൽ ഗവ. എൽ....

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

നിയമവിരുദ്ധ സ്പാകൾ ഇനി പൂട്ടും; സംസ്ഥാനത്തുടനീളം കടുത്ത പരിശോധനയ്ക്ക് നിർദേശവുമായി ആഭ്യന്ത...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in