Logo
Mon, Jul 06, 2026 • 12:49 PM
LIVE TV
Watch

No business videos available

No Middle East videos available

'മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തി'; കെ.എം.ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഷാഫി പറമ്പില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 17, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തി'; കെ.എം.ഷാജിയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഷാഫി പറമ്പില്‍
മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ കെ.എം.ഷാജി എം.എല്‍.എയെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ പിന്തുണച്ചതില്‍ തെറ്റുപറയാനാകില്ലെന്നും അദ്ദേഹം കേരളത്തിലെ അമിത് ഷായെ തന്നെയാണയാള്‍ പിന്തുണച്ചതെന്നും ഷാഫി പരിഹസിച്ചു. കേരളത്തില്‍ ഇനി മറ്റൊരു അമിത് ഷാ വേണ്ട. മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് . ഏകാധിപതികളുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് പി.ആര്‍ ഏജന്‍സിക്ക് കുറിക്കാന്‍ കഴിയില്ല. അവര്‍ക്കത് തല്‍ക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. എന്നാല്‍ അതിനുള്ള ചികിത്സ ജനത്തിന്‍റെ പക്കലുണ്ട്. ഇത് കേരളമാണെന്ന് പിണറായി വിജന്‍ മറക്കരുതെന്നും ഷാഫി പറഞ്ഞു. സ്പ്രിങ്കളറില്‍ വിവാദത്തില്‍ മുഖ്യമന്ത്രി നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം എന്നാലത് വേട്ടയാടലുകള്‍ കൊണ്ട് നടക്കില്ല. ആര്‍ജ്ജവം ഉണ്ടെങ്കില്‍ സ്പ്രിങ്ക്ളര്‍ ഇടപാടില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യാറാകണം.വിജിലന്‍സില്‍ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെയെന്നും ഷാഫി പറമ്പില്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10