Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : വിശാല ബഞ്ച് രൂപീകരിച്ചതിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ശബരിമല : വിശാല ബഞ്ച് രൂപീകരിച്ചതിൽ അപാകതയില്ലെന്ന് സുപ്രീംകോടതി
Sabarimala-SC ശബരിമലയടക്കമുള്ള വിവിധ മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട് വിശാല ബഞ്ച് രൂപീകരിച്ചതിൽ അപാകതയില്ലെന്ന് സുപ്രീംകോടതി. പുന:പരിശോധന ഹർജികളും അതിലെ നിയമപ്രശ്‌നങ്ങളും വിശാല ബെഞ്ചിന് വിടാൻ കോടതിക്ക് അധികാരമുണ്ട്. സമ്പൂർണ്ണ നീതി ഉറപ്പാക്കാൻ വിശാല ബഞ്ച് രൂപീകരിക്കാം. ഇത് ഭരണ ഘടനയുടെ 142ആം അനുച്ഛേദ പ്രകാരം ശരിയായ നടപടിയെന്നും വിശാല ബഞ്ച് രൂപീകരണം ശരിവച്ചത് വിശദീകരിച്ച് ഇറക്കിയ ഉത്തരവിൽ സുപ്രീംകോടതി പറഞ്ഞു. ഇത്തരം നിയമപ്രശ്‌നങ്ങൾ മുമ്പ് വിശാല ബെഞ്ചിന് വിട്ടതും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. ശബരിമല പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച് മതാചാരങ്ങളിലെ ലിംഗവിവേചനം പരിശോധിക്കാൻ സുപ്രീംകോടതി വിശാല ബഞ്ച് രൂപീകരിച്ചിരുന്നു. ഇതിനെ മുതിർന്ന അഭിഭാഷകൻ ഫലി എസ് നരിമാൻ അടക്കം എതിർത്തു. എന്നാൽ ഭരണ ഘടനാ ബഞ്ച് നിലനിൽക്കുമെന്ന് കോടതി ഫെബ്രുവരിയിൽ ഉത്തരവിടുകയായിരുന്നു.

Related articles

See all
Popular News

തേങ്ങയ്ക്ക് തീപിടിച്ച വില; കേരളത്തിൽ നാളികേരത്തിന് മൊത്തവില 54 രൂപ വരെ

Popular News

അയ്യപ്പഭക്തിയുടെ ആഴം പകർന്ന് ‘മകരപ്പൊന്ന്’; പമ്പയും പന്തളം കൊട്ടാരവും പശ്ചാത്തലമാക്കി ഭക്ത...

Kerala

നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) നിര്യാതയായി.

Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Save your stories

Sign in