Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനവില വർധനവിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹം

ഇന്ധനവില വർധനവിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹം
    തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിന് എതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെയും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ സത്യഗ്രഹം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഞ്ചരിക്കുന്നത് മുതലാളിത്വത്തിന്‍റെ പാതയിലാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളോട് ഒരു കൂറുമില്ലാത്ത സർക്കാരുകളാണ് ഭരിക്കുന്നത്. ജനങ്ങളെ എങ്ങനെ പരമാവധി ചൂഷണം ചെയ്യാം എന്നതാണ് സർക്കാരുകളുടെ മുദ്രാവാക്യം. അമിത നികുതി വെട്ടിക്കുറയ്ക്കാൻ പിണറായി വിജയനും മോദിക്കും സാധിക്കുമോയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധനവില വർധനവ് കണ്ടതായി നടിക്കുന്നില്ലെന്ന് സത്യഗ്രഹം ഉദ്ഘാടനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരിന്‍റേത് മനുഷ്യത്വമില്ലാത്ത നടപടിയാണ്.  സി.പി.എമ്മും ബി.ജെ.പിയും ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in