ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐടിഐകളിൽ ശനിയാഴ്ച്ച കെഎസ്‌യു പഠിപ്പുമുടക്കും
Jaihind TV News Report
Jaihind TV Web Desk
September 27, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ ( 28-09-2024, ശനി) കെഎസ്‌യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐടിഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെഎസ്‌യു സംഘടിപ്പിച്ചിരുന്നു. ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐടിഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10