Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന്, റിവ്യൂ ഹര്‍ജികള്‍ അതിനു മുമ്പു പരിഗണിച്ചേക്കും

ശബരിമല: റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന്, റിവ്യൂ ഹര്‍ജികള്‍ അതിനു മുമ്പു പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജികള്‍ സുപ്രിം കോടതി ഫെബ്രുവരി എട്ടിനു പരിഗണിച്ചേക്കും. യുവതീപ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ സമര്‍പ്പിക്ക ഹര്‍ജികളാണ് ഫെബ്രുവരിയിലെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ അതിനു മുമ്പു പരിഗണിക്കുമെന്നാണ് സൂചന. യുവതീ പ്രവേശനം അനുവദിച്ച വിധിക്കു പിന്നാലെ ശബരിമലയിയലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി വിജയകുമാര്‍, മുംബൈ സ്വദേശി ശൈലജ വിജയന്‍, വിഎച്ച്പി നേതാവ് എസ് ജയ രാജ്കുമാര്‍, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയത്. നവംബര്‍ 13ന് ഈ ഹര്‍ജികള്‍ പരിഗണിച്ച മൂന്നംഗ ബെഞ്ച് ഇവ റിവ്യൂ ഹര്‍ജികള്‍ കേട്ട ശേഷം പരിഗണിക്കാം എന്നു വ്യക്തമാക്കി മാറ്റിവയ്ക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിന് എതിരായ റിവ്യൂ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് നാളെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ നാളെ കേസ് കേള്‍ക്കില്ലെന്നു വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം അറിയിച്ചിരുന്നു. റിവ്യൂ ഹര്‍ജികള്‍ കേള്‍ക്കുന്ന പുതിയ തീയതി വ്യക്തമായിട്ടില്ല. എന്നാല്‍ റിട്ട് ഹര്‍ജികള്‍ കേള്‍ക്കും മുമ്പ് ഇവ പരിഗണിക്കും എന്നാണ് വിവരം.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Popular News

സഹാനുഭൂതി, സദ്ഭരണം; 100 ദിനം , 597 പദ്ധതികൾ; ‘പുതുയുഗ കേരള’ത്തിന്റെ നേട്ടങ്ങൾ പങ്കുവെച്ച്...

Save your stories

Sign in