Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല : പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി ചോദ്യോത്തരവേള

ശബരിമല : പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി ചോദ്യോത്തരവേള
Sabha-Nov28-Protest ശബരിമല വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രക്ഷുബ്ധമായി ചോദ്യോത്തരവേള. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭാ അംഗങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശം മുഖ്യമന്ത്രി നിഷേധിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. https://www.youtube.com/watch?v=qTibUg5oK1k ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നു. ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടി പറയാൻ 45 മിനിറ്റിലേറെ സമയം എടുത്തതോടെ പ്രതിപക്ഷ നേതാവ് വിഷയം സ്പീക്കറെ ധരിപ്പിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല. സഭയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണിതെന്നും സഭാ അംഗങ്ങളുടെ ചോദ്യം ചോദിക്കാനുള്ള അവകാശം മുഖ്യമന്ത്രി നിഷേധിച്ചുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തുടർന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in