Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍റെ മൂന്നാർ സന്ദർശനം : സർക്കാരിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ച

കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍റെ മൂന്നാർ സന്ദർശനം : സർക്കാരിന്‍റെ ഭാഗത്തു നിന്നും ഗുരുതരമായ സുരക്ഷാ വീഴ്ച
കൊറോണ ബാധിതനായ ബ്രിട്ടീഷ് പൗരന്‍റെ മൂന്നാർ സന്ദർശനത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്. രോഗബാധിതനായ ആൾ നാലു ദിവസം മൂന്നാറിൽ സർക്കാർ റിസോർട്ടിൽ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്നും ഒരാൾ പോലും അവിടെ എത്തിയില്ലെന്നും ആക്ഷേപം. കൊറോണ ബാധിതനായി മൂന്നാറിലെ സർക്കാർ റിസോർട്ടിൽ നിന്നും രക്ഷപെട്ട് എയർപോർട്ടിലെത്തി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിടിയിലായ ബ്രിട്ടീഷ് പൗരൻ ഇറ്റലി വഴിയാണ് എത്തിയതെന്നറിഞ്ഞിട്ടും ജില്ലാ ഭരണകൂടം തികഞ്ഞ നിസ്സംഗതയാണ് പുലർത്തിയത്. രോഗബാധിതനാണ് എന്നറിഞ്ഞ് ദിശയുമായി ബന്ധപ്പെട്ടിട്ട് പോലും ആംബുലൻസ് ലഭിക്കുവാൻ 25 മണിക്കൂർ വേണ്ടി വന്നു എന്നത് വീഴ്ച്ച തന്നെയാണ്. ഇയാൾ രക്ഷപെട്ട് എയർപോർട്ടിൽ എത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ച തന്നെയാണ്. ഇക്കാര്യത്തിൽ റിസോർട്ട് ജീവനക്കാരെ മാത്രം ബലിയാടാക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്നും റോയി.കെ.പൗലോസ് കുറ്റപ്പെടുത്തി. https://youtu.be/vwPvWbla5Ts

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Kerala

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക...

Save your stories

Sign in