Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ തുടര്‍പഠനത്തിന് റോജി എം. ജോണ്‍ എം.എല്‍.എ 2.5 ലക്ഷം രൂപ വീതം നല്‍കും

കൃപേഷിന്റെയും ശരത്‌ലാലിന്റെയും സഹോദരിമാരുടെ തുടര്‍പഠനത്തിന് റോജി എം. ജോണ്‍ എം.എല്‍.എ 2.5 ലക്ഷം രൂപ വീതം നല്‍കും
കാസര്‍കോട് പെരിയയില്‍ സി.പി.എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിന് സഹായവുമായി റോജി എം. ജോണ്‍ എം.എല്‍.എ. കഴിഞ്ഞദിവസം ഇവരുടെ വീടുകള്‍ എം.എല്‍.എ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട യുവാക്കളുടെ സഹോദരിമാരായ പ്ലസ് ടുവിന് പഠിക്കുന്ന കൃഷ്ണപ്രിയക്കും എം.കോമിന് പഠിക്കുന്ന അമൃതയ്ക്കും തുടര്‍പഠനത്തിനായി 2.5 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് റോജി എം.ജോണ്‍ എം.എല്‍.എ പ്രഖ്യാപിച്ചത്. റോജി.എം.ജോണ്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: കാസറഗോഡ് മൃഗീയമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ ഇന്നലെ സന്ദര്‍ശിച്ചു. കൂടുതല്‍ സമയം ആ അച്ചനമ്മമാരുടെയും സഹോദരങ്ങളുടെയും അടുത്ത് നില്‍ക്കാന്‍ സാധിച്ചില്ല. ഹൃദയഭേദകമായിരുന്നു ആ നിമിഷങ്ങള്‍. എന്തിനാണ് ഇരുവരെയും കൊന്നതെന്ന് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മനസ്സിലാകുന്നില്ല. അതും അയല്‍പക്കത്ത് ഉള്ള വ്യക്തികള്‍ തന്നെ കൊലപാതകത്തിന് പിന്നില്‍. കൊല്ലണമെങ്കില്‍ തന്നെ ഇത്ര പൈശാചികമായി വെട്ടി നുറുക്കണൊ? മനസാക്ഷി ഉള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ക്രൂരത. എന്തായാലും, കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാധിത്വമാണ്. ഇവരുടെ സഹോദരിമാര്‍, +2 ന് പഠിക്കുന്ന കൃഷ്ണപ്രിയക്കും, ങഇീാ ന് പഠിക്കുന്ന അമൃതക്കും തുടര്‍ പഠനത്തിനായി 2.5 ലക്ഷം രൂപ വീതം നല്‍കും. മനുഷ്യസ്‌നേഹികളായ ചില സുഹൃത്തുക്കള്‍ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ 'അതിജീവന'ത്തിന് ഒരു കൈത്താങ്ങ്.

Related articles

See all
Popular News

സി.പി.എം കാസര്‍കോട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം; തിരിച്...

Popular News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: കുടുംബ വാര്‍ഷിക വരുമാന പരിധി ഉയര്‍ത്തി; സാധാരണക്കാര്‍ക്ക...

Popular News

ശബരിമല തീര്‍ഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആര്‍ടിസി; മണ്ഡലകാലത്ത് 461 ബസുകള്‍,...

Popular News

സംസ്ഥാനത്ത് തുലാവര്‍ഷം എത്തി; ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്...

Save your stories

Sign in