Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മലയാളികളുടെ മടക്കം : ഒമര്‍ അബ്ദുള്ളയുമായി കെസി വേണുഗോപാല്‍ എംപി ആശയവിനിമയം നടത്തി

മലയാളികളുടെ മടക്കം : ഒമര്‍ അബ്ദുള്ളയുമായി കെസി വേണുഗോപാല്‍ എംപി ആശയവിനിമയം നടത്തി
  സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എംപി. ആശയവിനിമയം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷയോടെ യാത്രാ സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എംപി റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് (മെയ് 10) നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്‌സ്പ്രസില്‍ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസര്‍വേഷന്‍ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Save your stories

Sign in